ഇൻസ്റ്റഗ്രാമും മെസഞ്ചറും തമ്മിൽ ഇനി അന്തർധാര സജീവമാകും, പുതിയ ഫീച്ചർ ഇങ്ങനെ !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2020 (15:37 IST)
ഫെയ്‌സ്ബുക്ക് മെസഞ്ചറും ഇൻസ്റ്റഗ്രാമും തമ്മിൽ ഇനി അടുത്ത ബന്ധം. ഇരു പ്ലാറ്റ്ഫോമുകളും തമ്മിൽ ബന്ധിപ്പിച്ചതായി ഫെയ്സ്ബുക്ക് വ്യക്തമാക്കി. ഈ ഫീച്ചർ ആദ്യഘട്ടത്തിൽ ചുരുക്കം രാജ്യങ്ങളിൽ മാത്രമേ ലഭ്യമാകു. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാമിലെ ഫീച്ചറുകളും, മെസഞ്ചർ ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാമിലെ ഫീച്ചറുകളും ലഭ്യമാക്കുന്നതാണ് പദ്ധതി.





ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും തിരിച്ചും ചാറ്റ് ചെയ്യാൻ ഇതിലൂടെ സാധിയ്ക്കും. ഫീച്ചർ ലഭ്യമാകുന്നതോടെ ഇന്‍സ്റ്റഗ്രാം ഫീഡ് പേജിന് മുകളില്‍ വലത് ഭാഗത്ത് മെസഞ്ചര്‍ ലോഗോയും ഉണ്ടായിരിയ്ക്കും. 'വാച്ച്‌ ടുഗെതര്‍', 'കമ്യൂണിക്കേറ്റ് എക്രോസ് ആപ്പ്‌സ്, 'ഫോര്‍വേഡിങ്', 'റിപ്ലൈസ്', 'അനിമേറ്റഡ് മെസേജ് ഇഫക്‌ട്‌സ്', 'മെസേജ് കണ്‍ട്രോള്‍സ്', 'എന്‍ഹാന്‍സ്ഡ് റിപ്പോര്‍ട്ടിങ് ആന്റ് ബ്ലോക്കിങ് അപ്‌ഡേറ്റ്‌സ്'എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഇരു പ്ലാറ്റ്ഫോമുകൾ തമ്മിൽ ബന്ധിയ്ക്കുന്നതോടെ ഉപയോക്തക്കൾക്ക് ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :