റിലയൻസ് ഓഹരി വില സർവകാല റെക്കോർഡിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജൂലൈ 2023 (15:51 IST)
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സര്‍വകാല റെക്കോര്‍ഡുല്‍. ഇന്ന് ദിനവ്യാപാരത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില 2844.90ല്‍ എത്തിയതൊടെയാണ് കമ്പനി റെക്കോര്‍ഡ് പിന്നിട്ടത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ആദ്യപാദ ഫലം ഈയാഴ്ച പുറത്തുവരാനിരിക്കെയാണ് ഓഹരിയിലെ ഈ മുന്നേറ്റം.

അതേസമയം റിലയന്‍സ് ഗ്രൂപ്പിലെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നും വേര്‍പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. റിലയന്‍സ് ഓഹരിയുടമകള്‍ക്ക് റിലയന്‍സിന്റെ ഒരു ഓഹരിക്ക് ഒന്ന് വീതം എന്ന നിലയില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഓഹരി ലഭിക്കും. ഇതും ഓഹരികളുടെ വില ഉയരാന്‍ കാരണമായതായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഓഹരിവിലയിലുണ്ടായ മുന്നേറ്റത്തിലൂടെ റിലയന്‍സിന്റെ മൊത്തം ഓഹരി മൂല്യം 19.1 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :