കേരളത്തില്‍ എല്ലാ ജില്ലകളിലും 35 നഗരങ്ങളിലും 5ജി എത്തിച്ച് റിലയന്‍സ് ജിയോ

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ജൂണ്‍ 2023 (21:31 IST)
ജിയോ ട്രൂ ജി സേവനം കേരളത്തില്‍ 35 നഗരങ്ങളിലും നിരവധി ടൗണുകളിലായി എല്ലാ ജില്ലകളിലും എത്തി. കേരളത്തിലെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100ലധികം ചെറുപട്ടണങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാക്കിയ ആദ്യത്തെ ടെലികോം ദാതാവാണ് റിലയന്‍സ് ജിയോയെന്ന് കമ്പനി അറിയിച്ചു.

നിലവില്‍ കേരളത്തില്‍ പയ്യന്നൂര്‍, തിരുവനന്ത്പുരം,കായംകുളം,വടകര,നെയ്യാറ്റിങ്കര,പെരുമ്പാവൂര്‍,കുന്നംകുളം,ഇരിങ്ങാലക്കുട,കൊയിലാണ്ടി,കൊട്ടാരക്കര,പൊന്നാനി,പുനലൂര്‍,ചിറ്റൂര്‍,തത്തമംഗലം,തളിപ്പറമ്പ്,നെടുമങ്ങാട്,കാഞ്ഞങ്ങാട്,തിരുവല്ല,തലശ്ശേരി,കൊടുങ്ങല്ലൂര്‍,ആറ്റിങ്ങല്‍,മൂവാറ്റുപുഴ,ചങ്ങനാശ്ശേരി,ആലപ്പുഴ,പാലക്കാട്,കോട്ടയം,കൊല്ലം,ചേര്‍ത്തല,മലപ്പുറം,കണ്ണൂര്‍,തൃശൂര്‍,ഗുരുവായൂര്‍,കോഴിക്കോട്,തിരുവനന്തപുരം,കൊച്ചി എന്നീ നഗരങ്ങളില്‍ ജിയോ 5ജി സേവനം ലഭ്യമാണ്. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ 5 ജി സേവനം 6 മാസങ്ങള്‍ക്കുള്ളിലാണ് ഇത്രയധികം സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :