1000 രൂപയ്ക്കു താഴെ വില വരുന്ന 'ലൈഫ് ഈസി' 4ജി സ്മാര്‍ട്ട്‌ഫോണുമായി ജിയോ !

1000 രൂപയ്ക്കു താഴെ വില വരുന്ന ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍!

റിലയന്‍സ് ജിയോ, ലൈഫ് ഈസി, സ്മാര്‍ട്ട്‌ഫോണ്‍ Reliance Jio, Lyf Easy, Smartphone
സജിത്ത്| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (12:04 IST)
ജിയോ സിം സപ്പോര്‍ട്ട് ചെയ്യുന്ന 1000 രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുമായി റിലയന്‍സ് ജിയോ എത്തുന്നു. ലോകത്തിലെ പ്രത്യേകിച്ചും ഗ്രാമീണ പ്രദേശങ്ങളില്‍, എല്ലാവര്‍ക്കും വോള്‍ട്ട് പിന്തുണ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജിയോ ഇത്തരമൊരു ഫോണ്‍ വിപണിയിലെത്തിക്കുന്നതെന്ന് ന്യൂസ് വേള്‍ഡ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


'ലൈഫ് ഈസി' എന്ന പേരിലാണ് ഈ ഫോണ്‍ വിപണിയിലെത്തുന്നത്. വോള്‍ട്ട് പിന്തുണ ലഭ്യമാകുന്ന ഈ ഫോണില്‍ സൗജന്യ വോയിസ് കോളുകളും ജിയോയുടെ മറ്റു ആകര്‍ഷകമായ ഓഫറുകളും ആസ്വദിക്കാമെന്നും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്യാമറ, വലിയ ഡിസ്‌പ്ലേ, ബ്ലൂടൂത്ത്, വൈഫൈ എന്നീ സവിശേഷതകളും ഫോണിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :