ജിയോയെ തുരത്താന്‍ എയര്‍ടെല്‍ വീണ്ടും രംഗത്ത്; 259 രൂപയ്ക്ക് 10 ജിബി ഡാറ്റ !

ജിയോയെ നേരിടാന്‍ വന്‍ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്

സജിത്ത്| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (11:11 IST)
ജിയോയെ നേരിടാന്‍ വന്‍ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്.
259 രൂപയ്ക്ക് 10 ജിബി ഡാറ്റയെന്ന തകര്‍പ്പന്‍ ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റയടിക്ക് റിലയന്‍സ് ജിയോ കീഴടക്കിയ മാര്‍ക്കറ്റ് തിരിച്ച് പിടിക്കുകയാണ് ഇതിലൂടെ എയര്‍ടെല്‍ ലക്ഷ്യമാക്കുന്നത്

പുതിയ എയര്‍ടെല്‍ 4ജി ഉപഭോക്താക്കള്‍ക്കാണ് ഈ വമ്പന്‍ ഓഫര്‍ ലഭിക്കുക. റീച്ചാര്‍ജ് ചെയ്ത് ഉടന്‍ തന്നെ ആദ്യത്തെ ഒരു ജിബി അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും. ബാക്കി വരുന്ന ഒമ്പത് ജിബി മൈ എയര്‍ടെല്‍ ആപ്പിലൂടെ
ലഭിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി.

വെറും 25 രൂപയ്ക്ക് അടുത്തു മാത്രമാണ് പുതിയ ഓഫര്‍ പ്രകാരം ഒരു ജിബി ഡാറ്റയ്ക്കായി നല്‍കേണ്ടി വരുക. മൂന്ന് മാസത്തിനകം മൂന്ന് തവണ ഈ ഓഫര്‍ ചെയ്യാന്‍ സാധിക്കും. സമാനമായ രീതിയില്‍ ഓഗസ്റ്റില്‍ സാംസങ് ഗ്യാലക്‌സി ജെ സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്കും എയര്‍ടെല്‍ 250 രൂപയ്ക്ക് 10 ജിബി നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :