ഒരു രൂപയ്ക്ക് അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എന്ന തകര്‍പ്പന്‍ ഓഫറുമായി ഐഡിയ !

മികവാര്‍ന്ന ഓഫറുകളുമായി ഇന്ത്യയിലെ നമ്പര്‍ വണ്‍ ടെലികോം കമ്പനിയായ ഐഡിയ രംഗത്ത്

idea, 4G, reliance jio, airtel, vodafone ഐഡിയ, 4ജി, റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍
സജിത്ത്| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (12:00 IST)
മികവാര്‍ന്ന ഓഫറുകളുമായി ഇന്ത്യയിലെ നമ്പര്‍ വണ്‍ ടെലികോം കമ്പനിയായ ഐഡിയ രംഗത്ത്. ഒരു രൂപയ്ക്ക് അണ്‍ലിമിറ്റഡ് 4ജി സേവനം ആസ്വദിക്കാം എന്ന പുതിയ ഓഫറുമായാണ് ഐഡിയ എത്തിയിരിക്കുന്നത്. എങ്ങിനെയാണ് ഈ ഓഫര്‍ ലഭ്യമാകുകയെന്ന് നോക്കാം.

നിങ്ങളുടെ 4ജി മൊബൈലില്‍ നിന്നും '411' എന്ന് ഡയല്‍ ചെയ്യുക. ഒരു രൂപയുടെ ഓഫര്‍ ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. തുടര്‍ന്ന് ഒരു രൂപയുടെ ഓഫര്‍ സജീവമാകാന്‍ 5 മിനിറ്റ് കാത്തിരിക്കുക. അതിനു ശേഷം നിങ്ങള്‍ക്ക് 4ജി ഇന്റര്‍നെറ്റ് അണ്‍ലിമിറ്റഡ് ഓഫര്‍ ആസ്വദിക്കാന്‍ കഴിയും.

പുതിയതും പഴയതുമായ എല്ലാ ഐഡിയ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്. ഐഡിയ 4ജി ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ഒരു മണിക്കൂര്‍ മാത്രമാണ് ഇതിന്റെ വാലിഡിറ്റി. പരിമിത കാലയളവില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :