സ്ട്രീമിംഗ് സേവനങ്ങളെല്ലാം ഒരൊറ്റ അക്കൗണ്ടിൽ!! ജിയോ ടിവി പ്ലസുമായി റിലയൻസ്

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂലൈ 2020 (17:11 IST)
റിലയൻസ് പുതിയ ജിയോ ടിവി പ്ലസ് സേവനം പുറത്തിറക്കി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് പുതിയ കണ്ടന്റ് അഗ്രഗേറ്റര്‍ സേവനം ജിയോ പുറത്തിറക്കിയത്. പുതിയ സേവനത്തിലൂടെ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഓവര്‍ ദി ടോപ് (ഒടിടി) പ്ലാറ്റ്‌ഫോമുകള്‍, ടിവി ചാനലുകള്‍, വിവിധ ആപ്ലിക്കേഷനുകള്‍ എനിവയെല്ലാം ജിയോ ടിവി പ്ലസ് എന്ന ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കും.

12 മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകളാകും ജിയോ പ്ലസിൽ ലഭ്യമാവുക.ഇതിലൂടെ ഉപയോക്താക്കള്‍ക്ക് പരിപാടികളും സിനിമകളും വളരെ എളുപ്പത്തില്‍ തിരയാന്‍ സാധിക്കും.എല്ലാ ഒടിടി സേവനങ്ങൾക്കുമായി ഒരൊറ്റ ലോഗിൻ മാത്രമെന്നതാണ് ജിയോ ടിവിയുടെ ആകർഷണീയത.അതായത് നെറ്റ്ഫ്‌ളിക്‌സിനും, ആമസോണ്‍ പ്രൈമിനും പ്രത്യേകം ലോഗിന്‍ ചെയ്യേണ്ടതില്ല.കൂടാതെ വോയ്‌സ് സെര്‍ച്ച് സൗകര്യവും ഇതിൽ ലഭ്യമാണ്.

ജിയോ ടിവി പ്ലസിനൊപ്പം ജിയോ ഗ്ലാസ് എന്ന പുതിയ ഉപകരണവും റിലയന്‍സ് അവതരിപ്പിച്ചു. മിക്‌സഡ് റിലാലിറ്റി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളാണ് ഇതിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :