മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി നൽകി റിലയൻസ് ഇൻഡസ്‌ട്രീസ്

Last Updated: ശനി, 7 സെപ്‌റ്റംബര്‍ 2019 (19:37 IST)
കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 5 കോടി രൂപ നൽകി റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസ് ജിയോ സംസ്ഥാന മേധാവി അനിൽ കുമാർ റിലയൻസ് റിടെയിൽ ദക്ഷിണേന്ത്യൻ മേധാവി കെ സി നരേന്ദ്രൻ എന്നിവരുൾപ്പടെ മുഖ്യമന്ത്രിയുടെ ഓഫീലെത്തിയാണ് തുക കൈമാറിയത്.

കഴിഞ്ഞ വർഷത്തിലെ പ്രളയത്തിലും റിലയൻസ് സഹായവുമായി എത്തിയിരുന്നു. 21 കോടി രൂപയാണ് നിദ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ അന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ഇതുകൂടാതെ ആലപ്പുഴയിലെ ചില ദുരിതാശ്വാസ ക്യാമ്പുകൾ ഏറ്റെടുക്കുകയും, പ്രളയബാധിത പ്രദേശങ്ങളിൽ 50 കോടിയുടെ സഹായം നേരിട്ട് എത്തിക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :