സോഫ്റ്റ് ഡ്രിങ്കുകൾ 41,693പേരുടെ ജീവനെടുത്തു , ഞെട്ടിക്കുന്ന പഠനം പുറത്ത് !

Last Updated: ശനി, 7 സെപ്‌റ്റംബര്‍ 2019 (19:05 IST)
സോഫ്റ്റ്‌ ഡ്രിങ്കുകളും ക്രിത്രിമ മധുരം അടങ്ങിയ പാനിയങ്ങളും കുടിക്കുന്നത് അകാല മരണങ്ങൾക്ക് കാരണമാകുന്നതായി പഠനം. യൂറോപ്പിലെ 10 രാജ്യങ്ങളിൽനിന്നുമായി നാലര ലക്ഷത്തോളം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ദിവസേന സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നവർ ക്യാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ ബാധിച്ച മരണപ്പെടുന്നതായി പഠനം പറയുന്നു.

16 വർഷം തുടർച്ചയായി നടത്തിയ ഗവേഷണത്തിൽ സോഫ്റ്റ് ഡ്രിങ്കുകളുടെ അമിത ഉപയോഗം മൂലം 41,693 പേർ മരണപ്പെട്ടതായാണ് പഠനത്തിലെ വെളിപ്പെടുത്തൽ. ഇതിൽ 43 ശതമാനം ആളുകളും ക്യാൻസർ ബാധിച്ചാണ് മരിച്ചത്. 21.8 ശതമാനം ആളുകൾ സർക്കുലേറ്ററി രോഗങ്ങൾ ബാധിച്ചും, 2.9 ശതമാനം ആളുകൾ ദഹനസംബന്ധമായ അസുഖങ്ങൾ കാരണവും മരിച്ചു.


ക്രിത്രിമ മധുരം ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾക്ക് പകരും നാചുറലായ പാനിയങ്ങളും ശുദ്ധ ജലവും കുടുക്കുന്നതാണ് നല്ലത് എന്ന് ഗവേഷകർ പറയുന്നു. ഫ്രാൻസിലെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ ആണ് പഠനം നടത്തിയത്. നീൽ മർഫിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം ജാമ ഇന്റർനാഷണൽ മെഡിസിനിലാണ് പ്രസിദ്ധീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :