കുത്തല്ലേ.., മുള്ളൻപന്നിയെ പിടിക്കാൻ പെടാപ്പാടുപെട്ട് പുള്ളിപ്പുലി, വീഡിയോ !

Last Updated: ശനി, 7 സെപ്‌റ്റംബര്‍ 2019 (15:59 IST)
വലിയ മൃഗങ്ങളെപ്പൊലൂം കരുത്തുകൊണ്ടും വേഗംകൊണ്ടും ആക്രമിച്ച് കീഴ്പ്പെടുത്തുന്നവരാണ് പുള്ളിപ്പുലികൾ. എന്നാൽ മുള്ളൻപന്നിയെ പിടികൂടാൻ പടിച്ചപണി പതിനെട്ടും നോക്കുന്ന ഒരു പുള്ളിപ്പുലിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷ്ണൽ പാർക്കിലാണ് സംഭവം.

മള്ളൻ പന്നികളെ പുലികൾ അങ്ങനെ വേട്ടയാടാറില്ല. മുള്ളിന്റെ മൂർച്ചയറിയും എന്നത് തന്നെയാണ് കര്യം. മുള്ള് വിടർത്തി നിൽക്കുന്നതിനാൽ വേഗം ഉപയോഗിച്ചോ കരുത്ത് കാട്ടിയോ മുള്ളൻപന്നികളെ കീഴ്പ്പെടുത്താനുമാകില്ല. മുള്ളൻ പന്നിയുടെ ശരീരത്തിൽ ഒന്ന് കൈവക്കാൻ പോലും ആകാതെ പണിപ്പെടുന്ന പുള്ളിപ്പുലിയെ വീഡിയോയിൽ കാണാം.

മുള്ളൻ പന്നിക്ക് ചുറ്റും നടന്ന് ശരീരത്തിൽ എവിടെയെങ്കിലും ഒന്ന് പിടിയുറപ്പിക്കാനാണ് പുള്ളിപ്പുലിയുടെ ശ്രമം. എന്നാൽ മുള്ളുകൾ നിവർത്തി തിരിഞ്ഞു നടന്ന് മുള്ളൻപന്നി ഇത് പ്രതി രോധിക്കുന്നത് കാണാം. നിലത്തുകൂടെ പതിഞ്ഞ് മുള്ളിനടിയിലൂടെയെല്ലാം ശരീരത്തിൽ അക്രമിക്കാൻ പുലി ശ്രമിക്കുന്നുണ്ടെങ്കിലും മുഖത്ത് മുള്ള് തറച്ചു കയറിയത് മാത്രം മിച്ചം. നഷ്ണൽ പാർക്കിലെ ഉദ്യോഗസ്ഥൻ തന്നെയാണ് മുള്ളൻപന്നിയുടെയും പുള്ളിപ്പുലിയുടെയും രസകരമായ ഈ യുദ്ധം പകർത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :