അഭിറാം മനോഹർ|
Last Modified വ്യാഴം, 7 ജനുവരി 2021 (12:58 IST)
അനിൽ അബാനിയുടെ അക്കൗണ്ടുകൾ ഫ്രോഡ് അക്കൗണ്ട് വിഭാഗത്തിൽപ്പെടുത്തി എസ്‌ബിഐ. ഡൽഹി ഹൈക്കോടതിയിൽ ബാങ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രടെല്‍ തുടങ്ങിയ കമ്പനികളുടെ അക്കൗണ്ടുകളാണ് ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനില്‍ അംബാനിക്കും കമ്പനികള്‍ക്കുമെതിരെയുള്ള സിബിഐ അന്വേഷണത്തിന് ഇതോടെ സാധ്യതയേറി.
അനില്‍ അംബാനിയുടെ കമ്പനികളുടെ അക്കൗണ്ടുകളിലെ ഇടപാടുകളുടെ ഓഡിറ്റിങില്‍ ക്രമക്കേട് കണ്ടെത്തിയതായി എസ്ബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം അക്കൗണ്ടുകൾ ഫ്രോഡ് വിഭാഗത്തിൽപ്പെടുത്തി റിസര്‍വ് ബാങ്കിന്റെ വിവരമറിയിച്ചതായി ബാങ്ക് കോടതിയില്‍ വ്യക്തമാക്കി