മുംബൈ|
VISHNU.NL|
Last Modified വ്യാഴം, 8 മെയ് 2014 (10:13 IST)
ബാങ്കുകള്‍ പലകാരണങ്ങള്‍ പറഞ്ഞ് ഉപയോക്താക്കളില്‍ നിന്ന് പണം പിടുങ്ങുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ രംഗത്ത്. ഫ്ലോട്ടിംഗ് നിരക്കില്‍ വായ്പയെടുത്ത ശേഷം അതു നേരത്തെ അടച്ചുതീര്‍ക്കുന്ന വ്യക്തികളില്‍ നിന്നു
പിഴ ഈടാക്കാന്‍ പാടില്ലെന്നു കാട്ടി റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി.
നിര്‍ദേശം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞതായാണ് വാര്‍ത്തകള്‍. ഫ്ലോട്ടിംഗ് നിരക്കില്‍ ഭവന വായ്പയെടുത്ത ശേഷം അതു നേരത്തെ തിരിച്ചടയ്ക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നത് രണ്ടുവര്‍ഷം മുമ്പ് ആര്‍ബിഐ
തടഞ്ഞിരുന്നു. അതിനുപിന്നാലെയാണ് കര്‍ശനമായി നിര്‍ദേശം പാലിക്കണമെന്നു കാട്ടി കത്തയച്ചത്.
ചില ബാങ്കുകള്‍ ഇത്തരത്തില്‍ രണ്ടുശതമാനം വരെ പിഴ ഈടാക്കുന്നതായി ആര്‍ബിഐക്കു പരാതി ലഭിച്ചിരുന്നു. പഴയ വായ്പക്കാരും പുതിയ വായ്പക്കാരും എന്ന വിവേചനം ഒഴിവാക്കാന്‍ പിഴ നീക്കുന്നത് സഹായിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.
അതേസമയം നിഷ്ക്രിയ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ല എന്ന കാരണത്താല്‍ ഉപയോക്താക്കളില്‍ നിന്നു പിഴ ഈടാക്കാന്‍ പാടില്ലെന്ന നിര്‍ദേശവും ഇതോടെപ്പം കൊടുത്തത്തിട്ടുണ്ട്. 2012ല്‍ റിസര്‍വ് ബാങ്ക് ഇതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചിരുന്നുവെങ്കിലും പല ബാങ്കുകളും അതു പാലിക്കാന്‍ തയാറായിരുന്നില്ല.
സ്വകാര്യ ബാങ്കുകളായ ഐസി ഐസി ഐയും എച്ച്ഡിഎഫ്സിയും ഓരോപാദത്തിലും ശരാശരി പാദ ബാലന്‍സായ 10,000 രൂപ പാലിക്കാത്ത അക്കൗണ്ടുടമകളില്‍ നിന്ന്
750 രൂപ വച്ച് വാങ്ങിയിരുന്നു. ഇത് അന്യായമാണെന്ന് കാണിച്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.