സെബി പി എസി എല്‍ ലിനെതിരേയും നടപടികളിലേക്ക്

മുംബൈ| Last Modified ശനി, 23 ഓഗസ്റ്റ് 2014 (11:31 IST)
സഹാറയ്ക്ക് പിന്നാലെ സെബി പി ഐസി എല്‍ നുമെതിരേയും നടപടിയിലേക്ക്.പിഎസിഎല്‍ (പേള്‍ അഗ്രോട്ടെക്ക് ലിമിറ്റട്) എന്ന കമ്പനി
നിക്ഷേപകര്‍ക്ക് 50000 കോടിയോളം രൂപ തിരികെ നല്‍കണമെന്നും കമ്പനി അനധികൃതമായി നടത്തുന്ന സിഐഎസ് സ്കീമുകളും നിറുത്തലാക്കണമെന്നും സെബി കമ്പനിയെ അറിയിച്ചിരിക്കുകയാണ്.

ജനങ്ങളില്‍ നിന്നു പണം ശേഖരിച്ച് ഭൂമി ഇടപാടു നടത്തിയ കമ്പനിയാണ്
പിഎസിഎല്‍.ആറു കോടിയോളം പേരില്‍ നിന്നായി
കമ്പനി പണം വാങ്ങിയെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍ കമ്പനിയുടെ കൈവശമുള്ള
ഭൂമിയ്ക്ക്
11706 കോടി രൂപ മൂല്യമേ ഭൂമിക്ക് ഉള്ളൂ എന്നും അത് ഉപയോഗിച്ച് 50000 കോടി രൂപ തിരികെ നല്‍കാനാവില്ലെന്നും സെബി വിലയിരുത്തി.

കേസില്‍ പിഎസില്‍ പ്രമോട്ടര്‍മാരായ തര്‍ലോചന്‍ സിങ്, ഗുര്‍മീത് സിങ്, സുബ്രത ഭട്ടാചാര്യ, നിര്‍മല്‍സിങ് ഭാംഗൂ, ടൈഗര്‍ ജോഗിന്ദര്‍, ഗുര്‍ണാം സിങ്, ആനന്ദ് ഗുര്‍വന്ത്സിങ്, ഉപ്പല്‍ ദേവിന്ദര്‍കുമാര്‍ എന്നിവരും
മുഖ്യ ഉദ്യോഗസ്ഥരും
നിയമ ലംഘനം നടത്തിയെന്ന് സെബി പറഞ്ഞു.

മൂന്നു മാസത്തിനകം പണം നിക്ഷേപകര്‍ക്കു തിരികെ നല്‍കുകയും അതു കൈപ്പറ്റിയതായി നിക്ഷേപകരില്‍ നിന്നുള്ള രേഖ ഹാജരാക്കുകയും വേണമെന്നും വീഴ്ചവരുത്തിയാല്‍ ഓഹരി ഇടപാടുകളില്‍ നിന്നു കമ്പനി മേധാവികളെ വിലക്കുമെന്നും പൊലീസ് കേസിലേക്ക് നീങ്ങുമെന്നുമാണ് സെബി കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :