ന്യൂഡല്‍ഹി|
Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (11:41 IST)
ഇന്ത്യ ഈ വര്‍ഷം 5.5 ശതമാനം കൈവരിക്കുമെന്ന് റിസര്‍വ് ബാങ്ക്.വ്യവസായ മേഖലയിലും
നിക്ഷേപരംഗത്തും ഉണ്ടായ
ഉണര്‍വാണ് വളര്‍ച്ച കൈവരിക്കാനുള്ള കാരണങ്ങളായി ബാങ്ക് ചൂണ്ടികാട്ടുന്നത്.
എന്നാല്‍ വിലക്കയറ്റത്തിന്റെ നിലയും
ദേശീയ രാജ്യാന്തര സാഹചര്യങ്ങള്‍ പ്രതികൂലമാകാനുള്ള സാധ്യതയും പരിഗണിക്കേണ്ടതുണ്ടെന്നും ബാങ്ക് പറഞ്ഞു.മഴയുടെ ലഭ്യത കുറവ് കാര്‍ഷികോല്‍പാദനത്തിലും സമ്പദ് വ്യവസ്ഥയിലും കാര്യമായ ആഘാതമുണ്ടാക്കിയില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
ജൂലൈ 13 വരെ 43 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഒരു മാസം നന്നായി മഴ ലഭിച്ചിരുന്നു.മഴയുടെ അളവില്‍ 18% കുറവേ ഉള്ളൂവെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്