രാജ്യത്ത് പെട്രോൾ വിലയിൽ നേരിയ കുറവ്, കുറവ് രേഖപ്പെടുത്തുന്നത് 35 ദിവസത്തിന് ശേഷം

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (11:55 IST)
രാജ്യത്ത് വിലയിൽ നേരിയ മാറ്റം. 35 ദിവസങ്ങൾക്ക് ശേഷമാണ് പെട്രോൾ വിലയിൽ കുറവ് വരുന്നത്. 15 മുതൽ 20 പൈസ വരെയാണ് പെട്രോൾ വില കുറഞ്ഞത്.

വില ലിറ്ററിന് 18 മുതൽ 20 പൈസ കുറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ പെട്രോളിനും ഡീസലിനും 20 പൈസ കുറഞ്ഞു. ഒരു ലിറ്റർ പെട്രോളിന് 101.64 ആണ് ഡൽഹിയിലെ വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.66 രൂപയും ഡീസലിന് 96.64 രൂപയുമായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :