അനുബന്ധ വാര്‍ത്തകള്‍
- ഇന്നുമുതല്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്
- ട്രെയിനില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും പോകുന്നെങ്കില്‍ ഇക്കാര്യങ്ങളില്‍ ഉറപ്പുവരുത്തണം
- ഇത് വിപ്ലവം: തമിഴ്നാട്ടില്‍ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ ജാതിവാല് വെട്ടുന്നു, പകരം ഇനിഷ്യല്‍ മാത്രം
- ക്ഷേത്രക്കുളത്തില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു: അഞ്ചുപേരും മുങ്ങിമരിച്ചു
- പഴനിക്ഷേത്രത്തില്‍ ഭര്‍ത്താവിനൊപ്പം പോയ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി
പെട്രോൾ വില കുറച്ച് തമിഴ്‌നാട്, ലിറ്ററിന് മൂന്ന് രൂപ കുറയ്‌ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റിൽ പെട്രോൾ വില മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപനം. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വർഷം 1160 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാവുകയെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു.
സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്‌ട്രിക് ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി ബജറ്റിൽ ഏറ്റവുമധികം തുക അനുവദിച്ചത് ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്കാണ്. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.