ഇന്ധനവിലയിൽ തുടർച്ചയായി ഇടിവ്; പെട്രോൾ 75ൽ താഴെ; ഡീസലിന് ഇന്ന് കുറഞ്ഞത് 13 പൈസ

പെട്രോൾ ലിറ്ററിന് 74.94 രൂപയാണ് കൊച്ചിയിൽ ഇന്നത്തെ വില.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (10:43 IST)
സംസ്ഥാനത്ത് ഇന്ധന വിലയിൽ കുറവ് തുടരുന്നു. ലിറ്ററിന് എട്ടു പൈസയും 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പെട്രോൾ വിലയിൽ ഒന്നര രൂപയോളവും ഡീസൽ വിലയിൽ രണ്ടു രൂപയോളം കുറവ് രേഖപ്പെടുത്തി.

പെട്രോൾ ലിറ്ററിന് 74.94 രൂപയാണ് കൊച്ചിയിൽ ഇന്നത്തെ വില. ഇന്നലെ ഇത് 75.03 രൂപ ആയിരുന്നു.
69.56 ആണ് ഡീസൽ നിരക്ക്. ഏറെക്കാലത്തിനു ശേഷമാണ് പെട്രോൾ 75 രൂപയിൽ താഴെ എത്തുന്നത്.

രണ്ടാഴ്ചയിലേറയായി സംസ്ഥാനത്ത് തുടർച്ചയായ ഇടിവാണ് ഇന്ധനവിലയിൽ രേഖപ്പെടുത്തുന്നത്. ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും ഇന്ധനവില ഉയർന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :