സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ- ഡീസൽ വില

ലിറ്ററിന് 70.768 രൂപയിലാണ് ഡീസൽ വ്യാപരം നടക്കുന്നത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 4 ഫെബ്രുവരി 2020 (11:52 IST)
സംസ്ഥാനത്ത് പെട്രോൾ, വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. 77.732 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ലിറ്ററിന് 70.768 രൂപയിലാണ് ഡീസൽ വ്യാപരം നടക്കുന്നത്.

ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ അതേ വിലയാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.

ഈ വര്‍ഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വര്‍ധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :