ഇന്ധന വില താഴേയ്‌ക്ക്; പെട്രോൾ, ഡീസൽ വില വീണ്ടും കുറഞ്ഞു

തുമ്പി ഏബ്രഹാം| Last Updated: വ്യാഴം, 16 ജനുവരി 2020 (12:09 IST)
ഇന്ധനവിലയിൽ കുറവ് തുടരുന്നു. പെട്രോൾ വിലയിൽ 15 പൈസയും വിലയിൽ 14 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും ഇന്ധനവില കുറയുന്നത്. കഴിഞ്ഞ 3 ദിവസങ്ങളിലായി പെട്രോൾ 30 പൈസ കുറഞ്ഞിരുന്നു.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില 77 രൂപ 58 പൈസയാണ്. ഡീസൽ വില 72 രൂപ 66 പൈസയും. തിരുവനന്തപുരത്ത് പെട്രോൾ വില 78 രൂപ 96 പൈസയുമാണ്. ഡീസൽ വില 74 രൂപ 06 പൈസയുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :