ബിഎസ് 6: ഏപ്രിൽ ഒന്ന് മുതൽ പെട്രോളിനും ഡീസലിനും വില കൂടും

അഭിറാം മനോഹർ| Last Updated: വെള്ളി, 28 ഫെബ്രുവരി 2020 (19:21 IST)
ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ വാഹനങ്ങൾ നിലവാരത്തിലേയ്‌ക്ക് മാരുന്നതോടെ പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് റിപ്പോർട്ട്.ചെയർമാനായ സജ്ഞീവ് സിംഗാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിലവാരത്തിലുള്ള ഇന്ധനമായിരിക്കും വിതരണം ചെയ്യുക.അതാണ് വിലവർധനവിന് കാരണം. എന്നാൽ വിലയിൽ എത്ര വർധനവുണ്ടാകുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയില്ല.

ബിഎസ്6 നിലവാരത്തിലുള്ള എഞ്ചിനുകള്‍ക്ക് വേണ്ടി മലിനീകരണം കുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാൻ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖലാ എണ്ണകമ്പനികൾ ചിലവാക്കിയത്. ഇതിൽ ഐഒസിക്കുമാത്രം 17,000 കോടി രൂപയാണ് ചിലവായത്.ഇന്ധനത്തിൽ സൾഫറിന്റെ അംശത്തിലുള്ള കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. നിലവിൽ ബിഎസ്4 ഇന്ധനങ്ങളിൽ 50പിപിഎം സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. ബിഎസ്6ലേക്ക് മാറുമ്പോൾ ഇത് 10 പിപിഎം മാത്രമായി ചുരുങ്ങും.

ബിഎസ് 6ന്റെ വരവോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ
അളവ് പകുതിയിലധികം കുറയും. ഏപ്രിൽ ഒന്ന് മുതലാണ് രാജ്യത്ത് പുതിയ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമായി തുടങ്ങുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :