ബിഎസ് 6 എഞ്ചിനിൽ ഹ്യൂണ്ടായ്‌യുടെ പ്രീമിയം ഹാച്ച്ബാക്ക് എലൈറ്റ് ഐ20, വില 6.49 ലക്ഷം മുതൽ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 20 ഫെബ്രുവരി 2020 (20:26 IST)
പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 യുടെ ബിഎസ് 6 പതിപ്പ് വിപണിയിൽ എത്തിച്ച് ഹ്യുണ്ടായി. പെട്രോൾ എഞ്ചിനിൽ മാത്രമാകും ഇനി മുതൽ എലൈറ്റ് i20 ലഭ്യമാവുക. പുതിയ മോഡലിന് 6.49 ലക്ഷം മുതൽ 8.31 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിലെ എക്സ്‌ ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിങ് ഹ്യൂണ്ടായ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ബിഎസ് 4 ഐ20 പതിപ്പിനേക്കാൾ 90,000 രൂപ കൂടുതലാണ് നവീകരിച്ച മോഡലിന്.
ബിഎസ് 6 എഞ്ചിൻ നൽകിയത് ഒഴിച്ചാൽ എലൈറ്റ് i20 യിൽ കാര്യമായ മാറ്റങ്ങളൊന്നും ഹ്യൂണ്ടായ് വരുത്തിയിട്ടില്ല. ഗ്രാൻഡ് i10 നിയോസിൽ ഉപയോഗിച്ചിട്ടുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്താണ് പുതിയ i20ക്ക് നൽകിയിരിക്കുന്നത്. മാരുതി ബലേനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ എന്നീ മോഡലുകളാണ് ബിഎസ് 6 എലൈറ്റ് i20 യുടെ എതിരാളികൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :