വീണ്ടും ഒരു ഉപ ബ്രാൻഡ് കൂടി, റിനോയുമായി ഓപ്പോ വിപണിയിലേക്ക് !

Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (17:22 IST)
സ്വിപണിയിലേക്ക് പുതിയ ഒരു ഉപബ്രാൻഡിനെക്കൂടി എത്തിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. റിനോ എന്ന പുതിയ ബ്രാൻഡിനെ ചൈനീസ് വിപണിയിലാണ് ഓപ്പോ ആദ്യം എത്തിക്കുക. യുവക്കളെ ലക്ഷ്യമിട്ടുള്ളതായിരിക്കും റിനോ സ്മാർട്ട്ഫോണുകൾ എന്നാണ് റിപ്പോർട്ടുകൾ.

ഏപ്രിൽ 10നാണ് ചൈനീസ് വിപണിയിലെ റിനോയുടെ അരങ്ങേറ്റം, ഓപ്പോയുടെ വൈസ്പ്രസിഡന്റ് ബ്രയന്‍ ഷെന്ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡ്യുവൽ റിയൽ ക്യാമറകളുള്ള സ്മാർട്ട്ഫോണായിരിക്കും റിനോ ആദ്യം പുറത്തിറക്കുക എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഓപ്പോ വിപണിയിൽ എത്തിക്കുന്ന രണ്ടാമത്തെ ഉപബ്രാൻഡാണ് റിനോ. കഴിഞ്ഞ വർഷമാണ് ഓപ്പോ ആദ്യ ഉപ ബ്രാൻഡായ റിയൽ‌മിയെ വിപണിയിൽ എത്തിച്ചത്. റിയൽമി വിപണിയിൽ വലിയ വിജയമായി തുടരുകയാണ്. ഇന്ത്യയിൽ മികച്ച നേട്ടമുണ്ടാക്കിയ സ്മാർട്ട്ഫോണുകളിലൊന്നാണ് ഓപ്പോയുടെ റിയൽമി. അടുത്തിടെ റിയൽമി 3യെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :