അമ്മയുമായി മകന് അവിഹിതബന്ധമെന്ന് സംശയം; അച്ചൻ 22കാരനായ മകനെ വെട്ടുകത്തികൊണ്ട് വെട്ടിനുറുക്കി

Last Updated: ബുധന്‍, 13 മാര്‍ച്ച് 2019 (16:08 IST)
അമ്മയുമായി മകന് അവിഹിതബന്ധമുണ്ടെന്ന് സംശയത്തിൽ അച്ഛൻ മകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ സെന്തമിഴ് നഗരത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. 50കാരനായ ശക്തിവേൽ 22 കാരനായ മകൻ സതീഷനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

സതീഷിന് അമ്മയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അച്ഛന് ശക്തിവേലിന് സംശയം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുന്നതും പതിവായിരുന്നു. ഈ പക കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

സതീഷിന് അമ്മയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ശക്തിവേൽ സംഭവ ദിവസവും വഴക്കുണ്ടാക്കിയിരുന്നു. ഇത് തർക്കത്തിലേക്കും പിന്നീട് അച്ഛനും മകനും തമ്മിലുള്ള കയ്യാംകളിയിലേക്കും നീങ്ങി. വഴക്കിനിടെ കയ്യിൽ കിട്ടിയ വെട്ടുകത്തി ഉപയോഗിച്ച് ശക്തിവേൽ മകനെ ആവർത്തിച്ച് വെട്ടുകയായിരുന്നു.

അമ്മയും സഹോദരിയും ചേർന്ന് ശകിവേലിനെ തടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗുരുതരമായി വെട്ടേറ്റ സതീഷനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അച്ഛൻ ശക്തിവേലിനെതിരെ പൊലീസ് മനപ്പൂർവമുള്ള നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :