എണ്ണ ഉല്‍പാദനം കുറക്കേണ്ടെന്ന് ഒപെക് തീരുമാനം

 ഒപെക് , എണ്ണ ഉല്‍പാദനം , ഷെയില്‍ ഗ്യാസ് , അമേരിക്ക
വിയന്ന| jibin| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (10:51 IST)
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിടിവ് കുറഞ്ഞ സാഹചര്യത്തിലും എണ്ണയുടെ ഇപ്പോഴുള്ള ഉല്‍പാദനം കുറച്ച് വില കൂട്ടില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് വ്യക്തമാക്കി.

ആഴ്‌ചകളായി എണ്ണ വില കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് വിയന്നയില്‍ ഒപെക് യോഗം ചേര്‍ന്നത്. എണ്ണവിലയിടിവ് കുറഞ്ഞ് നില്‍ക്കുകയാണെങ്കിലും ഉല്‍പാദനം കുറച്ച് വില വര്‍ദ്ധിപ്പിക്കേണ്ട ആവശ്യം ഇല്ലെന്ന്
ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബദ് രി വ്യക്തമാക്കുകയായിരുന്നു. ദിവസേനയുള്ള എണ്ണയുല്‍പാദനം 30 ദശലക്ഷം ബാരല്‍ ആയി നിലനിര്‍ത്താനും ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു.

ഈ തീരുമാനത്തോടെ അസംസ്കൃത എണ്ണയുടെ വില ബാരലിന് 72ഡോളറില്‍ താഴെയെത്തി. നാലു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസില്‍ കഴിഞ്ഞദിവസം മാത്രം അഞ്ച് ശതമാനം കുറവാണുണ്ടായത്. വടക്കന്‍ അമേരിക്കയില്‍ ഷെയില്‍ ഗ്യാസ് ഉല്‍പാദനം വര്‍ധിച്ചതും, കയറ്റുമതി തുടര്‍ന്നതുമാണ് എണ്ണവില ഇടിയാന്‍ കാരണമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :