മുംബൈ|
VISHNU.NL|
Last Updated:
ശനി, 6 ഡിസംബര്‍ 2014 (11:05 IST)
140 ഡോളര്‍ എന്ന നിലയില്‍ നിന്ന് ക്രൂഡ് ഓയില്‍ ബരലിന് 70 ഡോളറിലും താഴുന്ന അവസ്ഥയിലേക്ക് എത്തിയതിനേതുടര്‍ന്ന് ഓഹരിവിപണി നേട്ടം കൊയ്യുന്നു. വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ രാജ്യത്തെ ഓഹരി വിപണികളില്‍ പിടിമുറുക്കിയതോടെയാണ് നേട്ടത്തിന്റെ പാതയിലെ തടസ്സങ്ങള്‍ മാറിയത്. ബാരലിന് 70 ഡോളര്‍ നിരക്കിലാണ് വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വില്‍പ്പന നടക്കുന്നത്.
രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്കാണ് എണ്ണവിലയിടിവ് ഏറ്റവും ഗുണകരമായത്. അതോടൊപ്പം വാഹന നിര്‍മാതാക്കള്‍ക്കും വിലയിടിവ് കരുത്തുപകര്‍ന്നു. ഈ വിഭാഗത്തില്‍പ്പെടാത്ത ലാര്‍ജ് ക്യാപ് ഓഹരികളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍, യുണൈറ്റഡ് സ്പിരിറ്റ്‌സ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഡിവീസ് ലാബ് തുടങ്ങിയവയും എണ്ണവിലയിടിവ് നേട്ടമാക്കി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ മാത്രം ശരാശരി 17 ശതമാനം നേട്ടമുണ്ടാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.