രാജ്യത്താദ്യമായി ഡീസൽവില പെട്രോൾ വിലയെ മറികടന്നു

Sumeesh| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (13:47 IST)
ഒഡീഷ: രാജ്യത്ത് ആദ്യമായി പെട്രോൾ വിലയേക്കാൾ മുകളിൽ രേഖപ്പെടുത്തി. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലാണ് ഡീസൽ വില പെട്രോൾ വിലയെ മറികടന്നത്. ഡീസല്‍ ലിറ്ററിന് 80.69 രൂപ കൊടുക്കേണ്ടി വരുമ്പോള്‍ പെട്രോളിന് 80.57 രൂപയാണ്
ഈടാക്കുന്നത്.

12 പൈസയുടെ വ്യത്യാസമാണ് പെട്രോളിനേക്കാൾ ഡീസലിന് രേഖപ്പെടുത്തിയിരിക്കുന്നത്. നികിതി നിരക്കുകളിൽ വന്ന മാറ്റമാണ് ഡീസൽ വില പെട്രോൾ വിലയെ മറികടക്കാൻ കാരണം. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളാണ് പെട്രോൾ ഡീസൽ വിലയിൽ ഇത്തരമൊരു മാറ്റത്തിന് കാരണമെന്ന് ഒഡീഷ സർക്കാർ കുറ്റപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :