ബി എസ് എൻ എൽ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യം !

Sumeesh| Last Modified ഞായര്‍, 21 ഒക്‌ടോബര്‍ 2018 (17:28 IST)
രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ഈ കൊമേഴ്സ് ഭീമൻ ആമസോണുമായി കൈകോർക്കുന്നു. ആമസോൺ ഇന്ത്യയുമായി ചേർന്ന് പോസ്റ്റ്പെയിഡ്
മൊബൈൽ ബ്രോഡ്ബാൻഡ്, എഫ് ടി ടി എച്ച് ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യമായി ലഭ്യമാക്കും.

399 രൂപ മുതലുള്ള പോസ്റ്റ് പെയിഡ് മൊബൈ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കും 754 മുതലുള്ള ബി എസ് എൻ എൽ എഫ് ടി ടി എച്ച് സേവനങ്ങൾ ഉപയോഗിക്കുന്നവർക്കുമാണ് 999 രൂപയുടെ ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യമയി ലഭ്യമാകുക.

portal.bsnl.in എന്ന വെബ്സൈറ്റ് വഴി നിലവിലെ ഉപഭോക്താക്കൾക്ക് ഓഫർ ലഭ്യമാക്കാവുന്നതാണ്. പ്രൈം മെംബർഷിപ്പ് ലഭ്യമാകുന്നതോടെ അമസോണിന്റെ വിവിധ സേവനങ്ങളായ വീഡിയോ സ്ട്രീമിംഗ്, മുസിക്, എന്നിവ ആസ്വദിക്കാനും മികച്ച ഓൺലൈൻ സോപ്പിങ് നടത്താനുമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :