ശബരിമലയിൽ നിയമനിർമ്മാണം നടത്തേണ്ടത് കേന്ദ്രം: നിലവിലെ പ്രശ്നങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല

Sumeesh| Last Modified ഞായര്‍, 21 ഒക്‌ടോബര്‍ 2018 (16:56 IST)
തിരുവനന്തപുരം: സ്ത്രീപ്രവേസനവുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതിന്റെ എല്ലാം ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ ശബരിമല തന്ത്രിമാരെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാരാണ് നിയമനിർമ്മാണം നടത്തേണ്ടത്. സംസ്ഥാന നിയമസഭ ഓർഡിനൻസ് പുറത്തിറക്കിയാലേ കേന്ദ്രസർക്കാരിന് ശബരിമലയിൽ ഇടപെടാനാകു എന്ന നിലപാട് തെറ്റാണ്. ശബരിമലയിൽ നിയമനിർമ്മാണത്തിനായി ബി ജെ പി സംസ്ഥാനഘടകം കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും ചെന്നിത്തല പറഞ്ഞു

അതേസമരം ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരെയുള്ള വിധിയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഞായറാഴ്ച നാല് യുവതികൾ മലകയറുന്നതിനയി എത്തി എങ്കിലും ശക്തമായ പ്രതിഷേധം കാരണം ദർശനം നടത്താതെ ഇവർ മടങ്ങുകയായിരുന്നു. നട അടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ യോഗം ചെരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :