അഞ്ച് ഐടി കമ്പനികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുദ്രവച്ചു

ചെന്നൈ| webdunia| Last Updated: വെള്ളി, 25 ഏപ്രില്‍ 2014 (15:10 IST)
തെരഞ്ഞെടുപ്പ് ദിവസത്തില്‍ പ്രവര്‍ത്തിച്ച അഞ്ച് ഐടി കമ്പനികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുദ്രവച്ചു. വോട്ടെടുപ്പ് ദിവസം നിര്‍ബന്ധമായും അവധി നല്‍കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി.

ഷോളിങ്കനല്ലൂര്‍ ഐ.ടി പാര്‍ക്കിലെ ടെക് മഹീന്ദ്ര, എച്ച്.സി.എല്‍, വിപ്രോ, വോള്‍ട്ടാസ്, സൊഡെസ്‌കോ എന്നീ കമ്പനികളാണ് മുദ്രവച്ചത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തന്നെ നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായത്. ഈ സ്ഥാപനങ്ങളില്‍ ജോലിചെയ്തിരുന്ന 2000 ത്തോളം ജീവനക്കാരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് തിരിച്ചയച്ചു.

ഐ.ടി കമ്പനികള്‍ക്ക് പുറമെ ജീവനക്കാര്‍ക്ക് അവധി നല്‍കാതെ പ്രവര്‍ത്തിച്ച രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങളും മുദ്രവച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :