അനുബന്ധ വാര്ത്തകള്
- സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ഫഹദ് സ്വഭാവനടൻ
- രക്ഷകനാകുമോ... ? പരിശിലനം ആരംഭിച്ച് ക്രിസ് ഗെയ്ൽ, ബാംഗ്ലൂരിനെതിരെ ഇറങ്ങും
- വിജയ തന്ത്രം: ഏഴ് ബാറ്റ്സ്മാൻമാരെ ഇറക്കി കാർത്തിക്, കോഹ്ലി മറുപടി നൽകിയത് ഏഴ് ബൗളർമാരെക്കൊണ്ട്
- കടുവയ്ക്ക് ബീഫ് കൊടുക്കാൻ അനുവദിയ്ക്കില്ല, പകരം മാനുകളെ നൽകൂ: ബിജെപി സമരം
- സർക്കാരിന് ആശ്വാസം: ലൈഫ് മിഷൻ സിബിഐ അന്വേഷണം രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
മാഗ്നൈറ്റിനെ ഒക്ടോബർ 21ന് വിപണിയിൽ അവതരിപ്പിയ്ക്കാൻ നിസ്സാൻ
മാഗ്നൈറ്റ് ബി-എസ്‌യുവിയെ ഈമാസം 21ന് നിസാൻ വിപണിയിൽ അവതരിപ്പിയ്ക്കും എന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ നിരത്തുകളിൽ വാഹനത്തിന്റെ പരീക്ഷണയോട്ടം നേരത്തെ തന്നെ നിസ്സാൻ ആരംഭിച്ചിരുന്നു. ഇന്ത്യൻ വിപണിയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത കോംപാക്ട് എസ്‌യുവിയാണ് നിസ്സാൻ മാഗ്നൈറ്റ്.
കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിയ്ക്കുന്നത്.
റെനോ ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ആയിരിയ്ക്കും വാഹനത്തിന് കരുത്തുപകരുക. 95 എച്ച്‌പി. കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിനാകും മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.
അടുത്ത ലേഖനം