1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Nissan Magnite

കോംപാക്ട് എസ്‌യുവി മാഗ്നൈറ്റിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ച് നിസ്സാൻ

വാർത്തകൾ
നിസാന്റെ കോംപാക്ട് എസ്‌യുവി മാഗ്നൈറ്റിന്റെ പരീക്ഷണം ഓട്ടം ആരംഭിച്ച് നിസ്സാൻ വാഹനം പരീക്ഷണ ഓട്ടം നറ്റത്തുനതിന്റെ ചിത്രങ്ങൾ റാഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്. അടുത്ത വർഷം ആദ്യം വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിന്റെ ടീസറും രേഖാ ചിത്രങ്ങളും നിസാൻ നേരത്തെ പുറത്തുവിട്ടിരുന്നു. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കുന്നത്. നിസാൻ കിക്സിനെ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും വാഹനത്തിന്റെ ഡിസൈൻ. 
 
വലിയ ഹെഡ്‌ലാമ്പുകളും വശങ്ങളിലേക്ക് കയറി നിൽക്കുന്ന ടെയിൽ ലാമ്പുകളും രേഖാ ചിത്രത്തിൽനിന്നും വ്യക്തമാാണ്. എച്ച് ആർ 10 എന്ന കോഡ്‌നാമത്തിൽ വികസിപ്പിയ്ക്കുന്ന പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ആയിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. എന്നാണ് റിപ്പോർട്ടുകൾ. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാന്റെ പ്രധാന എതിരാളികൾ.
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
സ്വപ്‌ന സുരേഷ് സെക്രട്ടറിയേറ്റില്‍ കയറിക്കൂടിയത് സ്വപ്‌ന മുഹമ്മദ് എന്നപേരില്‍; പേരും വേഷവും മാറ്റിയത് മലയാളിയല്ലെന്ന് തെറ്റിദ്ധരിപ്പിക്കാന്‍