അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (15:18 IST)
ഓട്ടോ,ഫാര്‍മ മേഖലകളിലെ ഓഹരികളിലെ കുതിപ്പോട് കൂടി വീണ്ടും റെക്കോര്‍ഡ് ഉയരത്തിലെത്തി നിഫ്റ്റി.22,146 നിലവാരത്തിലാണ് നിലവില്‍ നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സാകട്ടെ 300 പോയന്റ് നേട്ടത്തില്‍ 72,727 പോയന്റിലുമെത്തി. മുന്‍ നിര സൂചികകള്‍ക്കൊപ്പം മിഡ് ക്യാപ്,സ്‌മോള്‍ ക്യാപ് ഇന്‍ഡക്‌സുകളും നേട്ടത്തിലാണ്.
ബന്ധന്‍ ബാങ്ക്,ഐസിഐസിഐ ബാങ്ക് എന്നിവ കുതിച്ചതോടെ ബാങ്ക് നിഫ്റ്റി 200 പോയന്റ് ഉയര്‍ന്ന് 46,572ലെത്തി. ആഭ്യന്തര നിക്ഷേപകരുടെ ഇടപെടലാണ് വിപണി മുന്നേറ്റത്തിന് കാരണം. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും ആഭ്യന്തര നിക്ഷേപകര്‍ വിപണിയില്‍ വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.