World Test Championship Point Table: ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ ജയം; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഓസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യ

59.52 പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്

India, World test Championship, Cricket News
രേണുക വേണു| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (07:39 IST)
India

World Test Championship Point Table: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ കുതിപ്പുമായി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ കൂറ്റന്‍ ജയമാണ് ഇന്ത്യക്ക് തുണയായത്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ പോയിന്റ് ടേബിളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 2-1 ന് ലീഡ് ചെയ്യുകയാണ്.

59.52 പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 55 പോയിന്റ് ശതമാനമുള്ള ഓസ്‌ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. പോയിന്റ് ശതമാനം 75 ഉള്ള ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.

നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും ഒരു സമനിലയുമാണ് ന്യൂസിലന്‍ഡിനുള്ളത്. ഇന്ത്യക്ക് ഏഴ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും. ഓസ്‌ട്രേലിയയ്ക്ക് 10 മത്സരങ്ങളില്‍ നിന്ന് ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :