അനുബന്ധ വാര്ത്തകള്
- നിരോധനം ഏർപ്പെടുത്തേണ്ടത് ടിക്ടോക്കിനോ അതോ പബ്ജിക്കോ ?
- ചാറ്റുകൾ ഇനി കൂടുതൽ രസകരമാകും, ഇമോജികളിലും സ്റ്റിക്കറുകളിലും ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് !
- മിന്നലിൽനിന്നും രക്ഷ നേടാൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ !
- ചന്ദ്രബാബു നായിഡുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു, സംവിധായകൻ രാംഗോപാൽ വർമ കുടുങ്ങി
- പ്രണയത്തിൽനിന്നും പിൻമാറിയതിൽ പക, വിവാഹിതയായി മിനിറ്റുകൾക്കുള്ളിൽ നവവധുവിനെ തട്ടിക്കൊണ്ടുപോയി മുൻകാമുകൻ
കൂടുതൽ സുരക്ഷ, കൂടുതൽ വലിപ്പം, പുതിയ പ്ലാറ്റ്ഫോമിൽ മഹീന്ദ്ര ഥാർ എത്തുന്നു !
വാഹന പ്രേമികളുടെ ഇഷ്ട താരമാണ് മഹീന്ദ്രയുടെ ഥാർ, ഓഫ്‌റോഡ് ഡ്രൈവും ഓൺറോഡ് ഡ്രൈവും ഇഷ്ടപ്പെടുന്നവർ ഒരുപോലെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വാഹനം. ഥാറിന്റെ പരിഷ്കരിച്ച പുതിയ മോഡൽ അടുത്ത വർഷം ആദ്യത്തോടെ വിപണിയിൽ എത്തും. ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഥാർ വിപണിയിൽ എത്തുക.
വാഹനത്തിന്റെ വലിപ്പത്തിൽ തുടങ്ങി ഇന്റീരിയറിലും സുരക്ഷാ സംവിധാനത്തിലും എഞ്ചിനിലുമെല്ലാം മറ്റങ്ങൾ പുതിയ ഥാറിൽ ഉണ്ടാകും. ഓൺറോഡിൽ ആഡംബരം നൽകുന്നതും, ഓഫ്‌റോഡിൽ കരുത്തുകാട്ടുന്നതുമായ രീതിയിലേക്കുള്ള മാറ്റങ്ങളാണ് പുതിയ ഥാറിൽ മഹീന്ദ്ര ഒരുക്കുന്നത്. പുതിയ മോഡ്യുലാർ പ്ലാറ്റ്ഫോമിലായിരിക്കും ഥാർ ഒരുക്കുക. അതിനാൽ തന്നെ നിലവിലെ ഥാറിനേക്കാൾ പുതിയ ഥാറിന് വലിപ്പം കൂടുതലുണ്ടാകും.
അടിസ്ഥാന ക്ലാസിക്ക് ശൈലിയിയിൽ മാറ്റം വരുത്താതെ അന്താരാഷ്ട്ര വിപണിയെകൂടി ലക്ഷ്യം വച്ചുള്ള ഡിസൈൻ മാറ്റങ്ങൾ വാഹനത്തിൽ ഉണ്ടാകും. മഹീന്ദ്രയുടെ തന്നെ ഉടമസ്ഥതയിലുള്ള പെനിൻഫെരീനയും, സാങ്‌യോങും, മഹീന്ദ്രയുടെ ഡിസൈൻ ടീമും ചേർന്നാണ് പുതിയ ഥാറിന്റെ രൂപകൽപ്പന.
സോഫ് ടോപ്പ് കൂടാതെ അഴിച്ചുമാറ്റാവുന്ന ഹാർഡ് ടോപ്പിലും പുതിയ ഥാർ വിപണിയിൽ എത്തും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നീ സംവിധാനങ്ങൾ ഉള്ള ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് മൊബൈൽ ചാർജിംഗ് എന്നീ സംവിധാനങ്ങൾ പുതിയ ഥാറിന്റെ ക്യാബിനിൽ ഉണ്ടാകും.
എ ബി എസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങാളും പുതിയ ഥാറിൽ ഒരുക്കുന്നുണ്ട്. ബി എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന 2.2 ലിറ്റർ എംഹോക്ക് എഞ്ചിനായിരിക്കും പുതിയ ഥാറിൽ തുടിക്കുക. പെട്രോൾ എഞ്ചിനിലും പുതിയ ഥാർ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ.