ന്യൂഡല്‍ഹി|
Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (19:33 IST)
മാഗി ന്യൂഡില്‍സിനു ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നു കേന്ദ്ര ഭക്ഷ്യസുരക്ഷാ അഥോറിറ്റി. ഇതുസംബന്ധിച്ചു പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ അഥോറിറ്റി അറിയിച്ചു.
അനുവദനീയമായ അളവിലും കൂടുതല്‍ രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനേതുടര്‍ന്ന് രാജ്യത്ത് നിരോധിച്ച മാഗി നൂഡില്‍സ് വീണ്ടും തിരികെ വരാനൊരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കേന്ദ്ര ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗികൃത ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം
രാജ്യത്തില്‍ നിലവിലുള്ള ഫുഡ് സേഫ്റ്റി നിയമങ്ങള്‍ക്കനുസൃതമായിട്ടുള്ളതാണ് മാഗിയിലെ ചേരുവകളെന്ന്
കണ്ടെത്തിയതോടെ നിരോധനം ഉടനെ നീക്കിയേക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.