ആർ ബി ഐ വായ്പാ നയത്തിൽ മാറ്റം വരുത്തിയില്ല; റിപ്പോ നിരക്കുകൾ പഴയപടി തുടരും

Sumeesh| Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (19:23 IST)
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ നയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50ശതമാനമായി തുടരും. റിവേഴ്‌സ് റീപ്പോ നിരക്ക് റിസര്‍വ് ബാങ്ക് 6.25 ശതമാനമായി നിലനിര്‍ത്തി.

ഇത്തവണ നിരക്കുകളിൽ 0.25 ശതമാനത്തിന്റെ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ നിരക്കുകൾ പഴയപടി നിലനിർത്താനാണ് റിസർവ് ബാങ്ക് തീരുമാനിച്ചത്.

രൂപയുടെ മൂല്യത്തകർച്ചയുടെയും ഇന്ധന വിലവർധനവിന്റെയും പശ്ചാത്തലത്തിൽ നിരക്കുകളിൽ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആറംഗ സമിതിയിലെ അഞ്ച് പേരും നിരക്ക് വർധനക്കെതിരെ വോട്ട് ചെയ്തതോടെയാണ് പഴയപടി നിലനിർത്താൻ തീരുമാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :