ഇടുക്കി ഡാം ഇന്ന് തുറക്കില്ല: കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം പിന്നീട് തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും

Sumeesh| Last Updated: വെള്ളി, 5 ഒക്‌ടോബര്‍ 2018 (17:09 IST)
ചെറുതോണി: സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ഡാം തുറക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ന് ഡാം തുറക്കേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്.
രാവിലെ പത്തിന് ജലനിരപ്പ് 2387.76 അടിയായിരുന്നു. ഇപ്പോള്‍ ജലനിരപ്പ് 2387. 72 അടിയായി കുറഞ്ഞിട്ടുണ്ട്.

വൈകിട്ട് കെ എസ് ഇ ബി ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടി കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കു എന്ന് അധികൃതർ അറിയിച്ചു. നേരത്തെ വെള്ളിയാഴ്ച വൈകിട്ടോടെ ഡാമിന്റെ ഒരുഷട്ടർ തുറക്കും എന്നാണ് അറിയിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :