മെഴ്‌സിഡസ് ബെന്‍സ് ‘കാബ്രിയോ’ വെര്‍ഷന്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ബെന്‍സ് ‘കാബ്രിയോ’ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

Mercedes-Benz, C-Class, S-Class, Cabriolet മെഴ്‌സിഡസ് ബെന്‍സ്, കാബ്രിയോ, എസ് 500, സി 300
സജിത്ത്| Last Updated: ശനി, 29 ഒക്‌ടോബര്‍ 2016 (12:12 IST)
എസ് ക്ലാസിന്റെയും സി ക്ലാസിന്റെയും കാബ്രിയോ വെര്‍ഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ മെഴ്‌സിഡസ് ബെന്‍സ് ഒരുങ്ങുന്നു. എസ് 500, എന്നീ രണ്ട് മോഡലുകളും നവംബര്‍ ഒമ്പതിന് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. പുതു തലമുറ സി ക്ലാസ് സെഡാനെ അടിസ്ഥാനമാക്കിയാണ് സി 300 വിപണിയിലെത്തുക.




Mercedes-Benz, C-Class, S-Class, Cabriolet മെഴ്‌സിഡസ് ബെന്‍സ്, കാബ്രിയോ, എസ് 500, സി 300
2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 245 ബി.എച്ച്.പി കരുത്തണ് ഈ അന്‍‌ജിന്‍ സൃഷ്ടിക്കുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി 9 ജി ട്രോണിക് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്. 50 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോഴും 30 സെക്കന്‍ഡില്‍ ഇലക്ട്രിക്കലായി തുറക്കാനും അടയ്ക്കാനും കഴിയുന്ന സോഫ്റ്റ് ടോപ്പാണ് ഇതിന്റെ പ്രത്യേകത. കൂടാതെ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിനായി 6.4 സെക്കന്‍ഡ് മാത്രമാണ് ആവശ്യമെന്നും കമ്പനി അറിയിച്ചു.

Mercedes-Benz, C-Class, S-Class, Cabriolet മെഴ്‌സിഡസ് ബെന്‍സ്, കാബ്രിയോ, എസ് 500, സി 300
അതേസമയം കരുത്തുലും വിലയിലും വളരെ മുന്‍പന്തിയിലാണ് എസ് 500. 4.7 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 8 എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 442 ബി.എച്ച്.പി. കരുത്താണ് ഈ എന്‍‌ജിന്‍ നല്‍കുക. 9 ജി ട്രോണിക് 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തിലുമുള്ളത്. റൂഫ് പൊക്കുകയും താഴ്ത്തുകയും ചെയ്ത് കാബിനിലെ തണുപ്പ് നിയന്ത്രിക്കാന്‍ കഴിയുന്ന മികച്ച ക്ലൈമറ്റ് കണ്‍ട്രോളും എസ് 500ന്റെ പ്രത്യേകതയാണ് ബെന്‍സിന്റെ ആദ്യ ഫോര്‍ സീറ്റര്‍ കണ്‍വെര്‍ട്ടിബിള്‍ വാഹനവും ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :