സജിത്ത്|
Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (10:23 IST)
പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകളുമായി ഒപ്പോ രംഗത്ത്. R9,
R9 പ്ലസ് എന്നീ രണ്ട് പുതിയ ഫോണുകളുമായാണ് ഒപ്പോ ചൈനീസ് വിപണിയിലെത്തിയിരിക്കുന്നത്. ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന R9, R9 പ്ലസ് ഫോണുകള്‍ക്ക് യഥാക്രമം 27700 രൂപയും 34700 രൂപയുമാണ് ചൈനയിലെ ഏകദേശ വില.
ആറിഞ്ച് ഫുള്‍ എച്ച് ഡി സ്‌ക്രീനിന്റെ റെസല്യൂഷന്‍ 1080x1920പിക്‍സലാണ് ഒപ്പോ R9 പ്ലസിന്റെ പ്രധാന സവിശേഷത. കോണിങ്ങ് ഗൊറില്ല ഗ്ലാസാണ് ഫോണിലുള്ളത്.1.9GHz സ്നാപ് ഡ്രാഗണ്‍ 653 ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 6GB റാമും 64GB ഇന്റെണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്.
എല്‍ ഇ ഡി ഫ്ലാഷോടുകൂടിയ 16 മെഗാ പിക്സലാണ് പിന്നിലേയും മുന്നിലേയും ക്യാമറയ്ക്കുള്ളത്. ആന്‍ഡ്രോയിഡ് 6.0 മാർഷല്ലോ ഒപ്പോയുടെ സ്വന്തം ColorOS 3.0 സ്കിൻ എന്നിവ ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുക. ഹൈബ്രിഡ് ഡുവല്‍ സിം മോഡും 4000mAh ബാറ്ററിയുമാണ് ഈ ഫോണിനുള്ളത്.
അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി ആണ് 1080x1920 പിക്സൽ റസല്യൂഷനുമായാണ് ഒപ്പോ R9 എത്തുന്നത്. 2.0GHz സ്നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രോസസര്‍ 4ജിബി റാം, Adreno 506 GPU തുടങ്ങിയ സവിശേഷതകളും ഈ ഫോണിലുണ്ട്. 3010mAh ബാറ്ററിയാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഹോം ബട്ടന്റെ ഉള്ളില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സാധാരണ സ്മാര്‍ട്ട്‌ഫോണുകളില്‍ കാണുന്ന 1.5mm to 2mm വീതിയുള്ള ആന്റിന ലൈന്‍സില്‍ നിന്നും വ്യത്യസ്തമായി 0.3mm വീതിയുള്ള മൂന്നു ആന്റിന ലൈന്‍സാണ് ഇതിലുള്ളത്. ഇന്ത്യയില്‍ ഈ ഫോണ്‍ എന്നാണ് എത്തുകയെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.