ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്ന ‘ജാവ’ ബൈക്കുകൾ തിരിച്ചെത്തുന്നു !

ജാവ തിരിച്ചെത്തുന്നു

jawa, bike, mahindra ജാവ, ബൈക്ക്, മഹീന്ദ്ര
സജിത്ത്| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (10:35 IST)
ഒരു കാലത്ത് ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്ന ജാവ ബൈക്കുകൾ നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം തിരിച്ചെത്താനൊരുങ്ങുന്നു. ആൻഡ് മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റിൽ നിന്നായിരിക്കും ജാവയുടെ രണ്ടാം വരവ് എന്നാണ് പുറത്തു വരുന്ന വിവരം. പൂർണമായും പുതിയ ബൈക്കുകൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നും ചില റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

മഹീന്ദ്ര ടൂ വീലറുകളുടെ ബ്രാൻഡിലായിരിക്കില്ല ഈ ബൈക്ക് പുറത്തിറങ്ങുകയെന്നും ജാവ എന്ന പേരിൽതന്നെയാണ് ബൈക്കുകള്‍ വിപണിയിലെത്തുകയെന്നും മഹീന്ദ്ര വ്യക്തമാക്കി. എന്നല്‍ ഏത് സെഗ്മെന്റിലാണ് ഈ ബൈക്ക് പുറത്തിറങ്ങുകയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2018-19 സാമ്പത്തിക വർഷത്തില്‍ ബൈക്ക് വിപണിയിലെത്തുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :