വരുന്നൂ... മെഴ്സിഡസ് ബെന്‍സ് ‘എക്സ് ക്ലാസ് പിക്കപ്പ് ട്രക്ക്’!

ബെന്‍സ് ‘പിക്കപ്പ് ട്രക്ക്’ നിര്‍മ്മാണത്തിലേയ്ക്ക്

Mercedes-Benz, X-Class Truck മെഴ്സിഡസ് ബെന്‍സ്, എക്സ് ക്ലാസ് പിക്കപ്പ് ട്രക്ക്
സജിത്ത്| Last Updated: വെള്ളി, 28 ഒക്‌ടോബര്‍ 2016 (15:30 IST)
പിക്കപ്പ് ട്രക്കുകളിള്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങി മെഴ്സിഡസ് ബെന്‍സ്. സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക്ഹാമില്‍ നടന്ന ചടങ്ങിലാണ് പുതിയ എക്സ് ക്ലാസ് മോഡലിന്റെ കണ്‍സെപ്റ്റ് എഡിഷന്‍ കമ്പനി അവതരിപ്പിച്ചത്. ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ വിപണികളിലാണ് അടുത്ത വര്‍ഷം അവസാനത്തോടെ എക്സ് ക്ലാസ് വിപണിയിലെത്തുക.

Mercedes-Benz, X-Class Truck മെഴ്സിഡസ് ബെന്‍സ്, എക്സ് ക്ലാസ് പിക്കപ്പ് ട്രക്ക്
സ്‌റ്റൈലിഷ് എക്‌സ്‌പ്ലോറര്‍, പവര്‍ഫുള്‍ അഡ്വേഞ്ചര്‍ എന്നീ രണ്ട് വകഭേദങ്ങളാണ് കമ്പനി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. വലിയ ടയറുകള്‍ക്കൊപ്പം കാറുമായി കൂടുതല്‍ ഇണങ്ങി നില്‍ക്കുന്ന രൂപമാണ് സ്‌റ്റൈലിഷ് എക്‌സ്‌പ്ലോറിനുള്ളത്. എന്നാല്‍ ഓഫ് റോഡ് വാഹനത്തോട് സമാനമായ രൂപത്തിലാണ് പവര്‍ഫുള്‍ അഡ്വേഞ്ചര്‍ എത്തുന്നത്.


Mercedes-Benz, X-Class Truck മെഴ്സിഡസ് ബെന്‍സ്, എക്സ് ക്ലാസ് പിക്കപ്പ് ട്രക്ക്
നിരത്തിലുള്ള ബെന്‍സ് കാറുകളുടെ സവിശേഷതക്ലോടെയാണ് രണ്ട് വകഭേദങ്ങളുടേയും ഉള്‍വശം ക്രമീകരിച്ചിരിക്കുന്നത്. നിസാന്‍ - റെനോ സഖ്യത്തിന്റെ സഹായത്തോടെ അവരുടെ നിര്‍മാണ കേന്ദ്രത്തിലാണ് എക്സ് ക്ലാസിന്റെ നിര്‍മാണം. ക്യാമറ, റഡാര്‍, സെന്‍സറുകള്‍ എന്നീ സംവിധാനങ്ങളുടെ സഹായത്തോടെയുള്ള മോഡേണ്‍ ഡ്രൈവര്‍ അസിസ്റ്റന്‍സ് സൗകര്യങ്ങളും വാഹനത്തിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :