റേഞ്ച്ച് റോവറിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി മഞ്ജു വാര്യർ !

Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (12:35 IST)
താരങ്ങളുടെ വാഹനപ്രേമം എപ്പോഴും വാർത്തകളിൽ ഇടം‌പിടിക്കാറുണ്ട് ഇപ്പോഴിതാ മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ റേഞ്ച് റോവറിന്റെ ആഡംബര എസ്‌യുവി യാത്രകൾക്ക് ഒപ്പം കൂട്ടിയിരിക്കുകയാണ്. റേഞ്ച് റോവറിന്റെ വോളർ എസ്‌യുവിയാണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. വാഹനം ഓടിക്കുന്നതിന്റെ ദൃശ്യം മഞ്ജു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്


2017ലാണ് വോളാർ ഇന്ത്യൻ വിപണിയിൽ എത്തിയത്. 72 ലക്ഷം രൂപ മുതലാണ് ഇന്ത്യൻ വിപണീയിൽ വാഹനത്തിന്റെ വില. 2 ലിറ്റർ പെട്രോൾ ഡീസൽ എഞ്ചിനുകളിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ ഉള്ളത്. 132 കിലോവാട്ട് പവറും 430 എൻഎം ടോർക്കും സൃഷ്ടിക്കുന്നതാണ് രണ്ട് ലിറ്റർ ഡീസൽ എഞ്ചിൻ. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് വെറും 8.9 സെക്കൻഡുകൾ മതി. 201 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.

184 കിലോവാട്ട് പവറും 365 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 7.1 സെക്കൻഡ് മാത്രം മതി. 217 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :