കൊച്ചി|
jibin|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (10:52 IST)
തുടര്‍ച്ചയായി ഒന്‍പതാം തവണയും മഹീന്ദ്ര ബൊലേറോയെ തേടി ബഹുമതിയെത്തി. രാജ്യത്തെ ഏറ്റവും കൂടുതല്‍
വില്‍ക്കപ്പെടുന്ന എസ്‌യുവി എന്ന ബഹുമതിയും ഒന്നാം സ്ഥാനവുമാണ് ബൊലേറോയെ തേടിയെത്തിയത്. കൂടാതെ തുടര്‍ച്ചയായി നാലാം വര്‍ഷവും വില്‍പന ഒരു ലക്ഷം കടക്കുകയും ചെയ്തു. യാത്രാവാഹന വില്‍പനയില്‍ രണ്ടാം വര്‍ഷവും ബൊലേറോയ്ക്ക് അഞ്ചാം സ്ഥാനമാണ്. വില്‍പനയില്‍ ആദ്യ
10 സ്ഥാനങ്ങളിലെ യാത്രാ വാഹനങ്ങളില്‍ ഏക എസ്യുവിയും ബൊലേറോയാണെന്ന് കമ്പനി അവകാശപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.