നിരത്ത് കീഴടക്കാന്‍ 25 ലക്ഷത്തിന്റെ ട്രയല്‍ബ്ളേസര്‍

ട്രയല്‍ബ്ളേസര്‍ , എസ് യു വി , കാര്‍ വിപണി , കാര്‍ , വാഹനം
കൊച്ചി| jibin| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (10:56 IST)
ഇന്നോവ, പജീറോ, ഡസ്‌റ്റര്‍, എന്‍ഡവര്‍ എന്നീ വാഹനങ്ങളോട് കിടപിടിക്കാന്‍ ഷെവര്‍ലെയുടെ ഏറ്റവും പുതിയ മോഡലായ ട്രയല്‍ബ്ളേസര്‍ എത്തുന്നു. അത്യാധുനിക ഇന്‍ഫോട്ടെയ്ന്‍മെന്റ് ഉപാധികള്‍ ഉള്‍പ്പെടെ തകര്‍പ്പന്‍ ലുക്കും പെര്‍ഫോമന്‍സുമായിട്ടാണ് ട്രയല്‍ബ്ളേസര്‍ നിരത്തുകള്‍ കീഴടക്കാന്‍ എത്തുന്നത്. വേഗതയും കരുത്തും ഒരു പോലെ ഇഷ്‌ടപ്പെടുന്നവരെ പൂര്‍ണ്ണമായും സംതൃപ്തപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഷെവര്‍ലെയുടെ ഏറ്റവും പുതിയ മോഡല്‍.

പ്രീമിയം എസ് യു വി ഗണത്തില്‍ പെടുത്താവുന്ന ട്രയല്‍ബ്ളേസര്‍ ഓട്ടമാറ്റിക് മാന്വല്‍ വേര്‍ഷനുകളില്‍ ലഭ്യമാകും. ഏഴു പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്ന വാഹനത്തില്‍ അത്യാധുനിക സൌകര്യങ്ങള്‍ എല്ലാം ഉണ്ട്. 2.8 ലീറ്റര്‍, 2.4 ലീറ്റര്‍ എഞ്ചിനുകളിലെത്തുന്ന ഷെവര്‍ലെയുടെ ഈ പുതിയ മോഡലിന്റെ വില ഒരു പ്രശ്‌നം തന്നെയാണ്. 18 ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് ഏകദേശ വില. താമസിയാതെ തന്നെ ട്രയല്‍ബ്ളേസര്‍ വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :