ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (13:47 IST)
യാത്രാസുഖം കൊണ്ടും സുരക്ഷയുടെ മികവിലും മുന്നിട്ട് നില്‍ക്കുന്ന വാഹനമാണ് ഇന്നോവ. എന്നാല്‍ ഇന്നോവയുടെ മികവിന് തുല്ല്യമായി ഇന്ത്യന്‍ വിപണിയിലേക്ക് ഏഴുസീറ്റര്‍ എംപിവി ലോഡ്ജി റെനോ എത്തുന്നു. രണ്ടു വ്യത്യസ്ത എഞ്ചിന്‍ ശേഷിയുള്ള മോഡലുകളാണ് റിനോള്‍ട്ട് ലോഡ്ജി എത്തുന്നത്. 9 മുതല്‍ 13 ലക്ഷംവരെയാണ് വിലയെന്നാണ് സൂചന.
അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സുള്ള 84 ബി എച്ച് പി വേരിയന്റും കൂടുതല്‍ കരുത്തേറിയ ആറ് ഗിയര്‍ ബോക്‌സോട് കൂടിയ 108.5 ബി എച്ച് പി എഞ്ചിന്‍ വേരിയന്റും. 4,498 എം എം നീളം, 1,751 എം എം വീതി, 1, 682 ഉയരവുമാണ് റിനോള്‍ട്ട് ലോഡ്ജിക്കുള്ളത്. 2,810 എം എം ആണ് വീല്‍ബേസ്. സെന്‍സറോട് കൂടിയ റിവേഴ്സ് ക്യാമറ, പവര്‍ വിന്‍ഡോ, ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, എല്ലാ നിരകളിലും പവര്‍ സോക്കറ്റ്, റൂഫ് മൗണ്ട് ചെയ്ത രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും എസി വെന്റ്, ഡ്വുല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്,ഇബിഡി എന്നിവയും ലോഡ്ജിയിലുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.