വില്‍പ്പനയില്‍ ഒന്നാമത്; ബെന്‍‌സിനെ പിന്നിലാക്കാന്‍ ആകില്ല മക്കളെ

മെഴ്സീഡിസ് ബെന്‍സ് , ഔഡി , ബിഎംഡബ്ള്യു , കാര്‍ വിപണി , കാര്‍
jibin| Last Updated: ശനി, 11 ഏപ്രില്‍ 2015 (18:43 IST)
ആഡംബര കാര്‍ ബ്രാന്‍ഡുകളായ ഔഡിയേയും ബിഎംഡബ്ള്യുവിനെയും പിന്നിലാക്കി ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ മെഴ്സീഡിസ് ബെന്‍സ് വില്‍പ്പനയുടെ കാര്യത്തില്‍ ഒന്നാമത്. ബെന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയ്ക്കാണു മാര്‍ച്ച് മാസം ഉണ്ടായത്. യൂറോപ്പില്‍ വന്‍ മുന്നെറ്റം നടത്തിയതിനൊപ്പം തന്നെ ചൈനയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതുമാണു മെഴ്സീഡിസ് ബെന്‍സിന്റെ പ്രതിമാസ വില്‍പ്പന റെക്കോര്‍ഡ് പുതിയ ഉയരങ്ങളില്‍ എത്താന്‍ കാരണമായത്.

എ ക്ളാസ്, ’ബി ക്ളാസ്, സിഎല്‍ എ ക്ളാസ്, ’ജി എല്‍ എ ക്ളാസ് തുടങ്ങി ചെറുകാര്‍ ശ്രേണിയില്‍ വന്ന വന്‍ വില്‍പ്പനയാണ് ബെന്‍സിനെ തുണച്ചത്. കഴിഞ്ഞ ജനുവരി - മാര്‍ച്ച് ത്രൈമാസത്തില്‍ ഇന്ത്യയിലും ബെന്‍സിന് ആവശ്യക്കാര്‍ അനേകമായിരുന്നു.
1,83,467 കാറുകളാണ് ആഗോളതലത്തില്‍ ഡെയ്മ്ലര്‍ എ ജിയുടെ ഉടമസ്ഥതയിലുള്ള മെഴ്സീഡിസ് ബെന്‍സ് വിറ്റത്. യൂറോപ്പിലെ വില്‍പ്പന മാര്‍ച്ചില്‍ 16.3% ഉയര്‍ന്നപ്പോള്‍ ചൈനയിലെ വില്‍പ്പനയില്‍ 20.8% വര്‍ധനയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 3,566കാറുകളാണു മെഴ്സീഡിസ് ബെന്‍സ് ഇന്ത്യ വിറ്റത്; 2014ന്റെ ആദ്യ മൂന്നു മാസത്തെ അപേക്ഷിച്ച് 40% വര്‍ധന.

അതേസമയം ഔഡി, ബിഎംഡബ്ള്യു എന്നീ വന്‍ കമ്പനികള്‍ ബെന്‍സിന്റെ പിന്നാലെ തന്നെയുണ്ട്. വിലയില്‍ യാതൊരു മാറ്റവും വരുത്താത്തതാണ് ബിഎംഡബ്ള്യുവിന് വിനയായത്. എന്നാല്‍ ബെന്‍സും ഔഡിയും വിപണി പിടിക്കുന്നതിന്റെ ഭാഗമായി ഇളവുകളും ആനുകൂല്യങ്ങളുമൊക്കെ വാരിക്കോരി നല്‍കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :