LIC Saral: ഒറ്റത്തവണ നിക്ഷേപിച്ചാൽ 50,000 രൂപ പെൻഷൻ, എൽഐസിയുടെ സരൾ പെൻഷൻ പ്ലാനിനെ പറ്റി അറിയാം

അഭിറാം മനോഹർ| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (22:02 IST)
പ്രായമാകുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ വിവിധ പെൻഷൻ പ്ലാനുകൾ തെരെഞ്ഞെടുക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. പ്രായമായാൽ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാമെന്നതാണ് പ്ലാനിനെ ആകർഷണീയമാക്കുന്നത്. കൂടാതെ കുടുംബത്തിൻ്റെ സാമ്പത്തികഭദ്രതയ്ക്കും ഇത്തരം പ്ലാനുകൾ ഉപയോഗപ്പെടുന്നു.

ഇത്തരത്തിൽ എൽഐസി അവതരിപ്പിക്കുന്ന പ്ലാനാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ. ഒറ്റത്തവണ വലിയ തുക നിക്ഷേപിച്ച് വർഷം തോറും 50,000 രൂപ പെൻഷൻ വാങ്ങാൻ അവസരം നൽകുന്നതാണ് പ്ലാൻ.അടച്ച തുകയ്ക്ക് 100 ശതമാനം സുരക്ഷിതത്വം നൽകുന്ന നിക്ഷേപം കൂടിയാണിത്.

എൽഐസി സരൾ പ്ലാൻ ഒരൂ എൻഡോവ്മെൻ്റ് പ്ലാനാണ്. ഇവിടെ നിക്ഷേപകന് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക, പ്രീമിയം അടയ്ക്കുന്ന രീതി എന്നിവ തെരെഞ്ഞെടുക്കാം. 40-80 പ്രായപരിധിയിലുള്ളവർക്ക് പദ്ധതിയിൽ ചേരാം. ഒറ്റത്തവണയായി വലിയ തുക അടച്ച് മാസം തോറും ഒരു നിശ്ചിത തുക വാങ്ങാൻ കഴിയുന്ന പദ്ധതിയാണിത്.

മാസം,ത്രൈമാസം,അർധവാർഷികം,വാർഷികം എന്നിങ്ങനെ നിക്ഷേപകൻ്റെ സൗകര്യാർഥം പെൻഷൻ വാങ്ങാൻ സാധിക്കും. പോളിസിയുടമയ്ക്ക് അല്ലെങ്കിൽ നോമിനിക്ക് 60 വയസാകുമ്പോഴാണ് പെൻഷൻ ലഭ്യമാവുക. ഒറ്റത്തവണ 10 ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് പ്രതിവർഷം 52,500 രൂപ പെൻഷനായി ലഭിക്കും. 12,000 രൂപയാണ് വർഷം ലഭിക്കുന്ന മിനിമം പെൻഷൻ. ഇതിനനുസരിച്ച് പ്രീമിയം അടക്കേണ്ടതായി വരും.

പരമാവധി പെൻഷന് പരിധി നിശ്ചയിച്ചിട്ടില്ല. പോളിസിയുടമ ജീവിച്ചിരിക്കുന്നത് വരെ മാസം തോറും പെൻഷൻ ലഭിക്കും. പോളിസിയുടമയ്ക്ക് മരണം സംഭവിച്ചാൽ പ്രീമിയം തുക മുഴുവനായി നോമിനിക്ക് ലഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :