ടീമിൽ നിന്നും ഒഴിവാക്കാൻ കാത്ത് നിൽക്കരുത്: കോലിക്ക് വിരമിക്കൽ ഉപദേശം നൽകി അഫ്രീദി

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (19:01 IST)
ഇന്ത്യൻ മുൻ നായകൻ വിരാട് കോലിക്ക് സംബന്ധിച്ച ഉപദേശം നൽകി മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി. നന്നായി കളിച്ചുകൊണ്ടിരിക്കെ വിരമിക്കൽ പ്രഖ്യാപിക്കാനാണ് താരം ശ്രദ്ധിക്കേണ്ടതെന്ന് അഫ്രീദി പറയുന്നു.

കരിയറിൻ്റെ തുടക്കത്തിൽ ഒന്ന് പ്രയാസപ്പെട്ടതിന് ശേഷമാണ് കോലിക്ക് തൻ്റെ പേര് ഉറപ്പിക്കാനായത്. ഒരു ചാമ്പ്യൻ പ്ലെയറാണ് കോലി. വിരമിക്കൽ തീരുമാനത്തേക്ക് എത്തേണ്ടതായ സമയം കോലിക്ക് മുന്നിലേക്ക് വരും. ഉയരത്തിൽ നിൽക്കുമ്പോൾ കളി അവസാനിപ്പിക്കാനാകണം കോലി ലക്ഷ്യമിടേണ്ടത്. അഫ്രീദി പറഞ്ഞു.

മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്നും ഒഴിവാക്കുന്ന സ്ഥിതി ഉണ്ടാവരുത്.വളരെ ചുരുക്കം താരങ്ങൾ മാത്രമാണ് നല്ല നിലയിൽ നിൽക്കെ വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കാറുള്ളത്. കോലി വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുന്നത് സ്റ്റൈലായിട്ട് തന്നെയായിരിക്കും. അഫ്രീദി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :