ഈ ആപ്പുകളെല്ലാം സ്മാര്‍ട്ട്ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ ഫോണ്‍ ബാറ്ററിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി !

ബാറ്ററി സേവറുകള്‍ അല്ലെങ്കില്‍ റാം ക്ലീനിംങ് ആപ്പുകള്‍ ഫോണിന്റെ ബാറ്ററി സേവ് ചെയ്യുന്നു എന്ന പേരില്‍ ഫോണില്‍ സദാസമയവും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു

smartphone, battery, application സ്മാര്‍ട്ട് ഫോണ്‍, ബാറ്ററി, ആപ്ലിക്കേഷന്‍
സജിത്ത്| Last Modified ബുധന്‍, 20 ജൂലൈ 2016 (11:22 IST)
എല്ലാ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഫോണിലെ ബാറ്ററിയുടെ ചാര്‍ജ്ജ് പെട്ടന്നു തീരുന്നു എന്നത്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ബാറ്ററിയുടെ ആയുര്‍ ദൈര്‍ഘ്യത്തിന് വലിയ പ്രാധാന്യമുണ്ട്.
സ്മാര്‍ട്ട് ഫോണ്‍ ബാറ്ററിയോട് അതീവ ശത്രുത പുലര്‍ത്തുന്ന പല ആപ്പുകളുണ്ട്. നമ്മുടെ ഫോണിലെ ബാറ്ററി ചാര്‍ജ്ജ് കൂടുതലായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളെ ഏതെല്ലാമാണെന്ന് നോക്കാം.

ബാറ്ററി സേവര്‍:

ബാറ്ററി സേവറുകള്‍ അല്ലെങ്കില്‍ റാം ക്ലീനിംങ് ആപ്പുകള്‍ ഫോണിന്റെ ബാറ്ററി സേവ് ചെയ്യുന്നു എന്ന പേരില്‍ ഫോണില്‍ സദാസമയവും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. ഫോണില്‍ മറ്റുള്ള ആപ്ലിക്കേഷനുകള്‍ ഓഫാകുന്ന സമയത്തുപോലും ഇതിന്റെ പ്രവര്‍ത്തനം ബാറ്ററിയെ ബാധിക്കുന്നു.

ഫേസ് ബുക്ക്:

ഫോണിന്റെ ചാര്‍ജ്ജ് തീര്‍ക്കുന്ന കാര്യത്തില്‍ ഫേസ്‌ബുക്ക് ആപ്പിന് വലിയ പങ്കുണ്ട്. നോട്ടിഫിക്കേഷന്‍ തരുന്നതിനായി ബാക്ഗ്രൗണ്ടില്‍ ഈ ആപ്പ്
പ്രവര്‍ത്തിച്ച് കൊണ്ടിരിക്കും. ഫേസ്ബുക്കിന്റെ തന്നെ മെസ്സഞ്ചര്‍ ആപ്പും ഫോണിലെ ചാര്‍ജ്ജ് വലിയ തോതില്‍ കുറയ്ക്കുന്നതിന് കാരണമാണ്. കൂടാതെ സ്നാപ്ചാറ്റ്, സ്കൈപ്, ഇന്‍സ്റ്റാഗ്രം എന്നിവയും ചാര്‍ജ്ജ് ഊറ്റിയെടുക്കുന്ന മറ്റു സോഷ്യല്‍ മീഡിയ ആപ്പുകളാണ്‍.

ആന്റിവൈറസ് ആപ്പുകള്‍:

റാം ക്ലീനിംങ്ങ് ആപ്പുകളെപ്പോലെതന്നെ ആന്റിവൈറസ് ആപ്പുകളും വൈറസുകളെ കണ്ടെത്തുന്നതിനായി
ഫോണില്‍ സദാസമയവും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. ഫോണിലെ ആപ്പുകള്‍ക്കും വൈറസുകളെ കണ്ടെത്താനെടുക്കുന്ന സമയത്തിനുമനുസരിച്ച് ആന്റിവൈറസ് ആപ്പുകളുടെ ചാര്‍ജ്ജ് ഉപഭോഗം കൂടുകയും കുറയുകയും ചെയ്യും. ചില ആന്റിവൈറസ് ആപ്പുകളില്‍ ഉണ്ടാകുന്ന സുരക്ഷാ ക്യാമറകളും ചാര്‍ജ്ജിനെ വലിയ തോതില്‍ ബാധിക്കും.

ഫോട്ടോ എഡിറ്റിംഗ് ആപ്പുകള്‍:

എഡിറ്റിംഗ് ആപ്പുകള്‍ക്കും ചാര്‍ജ് കുറയ്ക്കുന്നതില്‍ വലിയ പങ്കുണ്ട്. സാധാരണയായി എഡിറ്റിംഗ് ആപ്പുകള്‍
വലുതും സൈസ് കൂടൂതലുമുള്ളവയായിരിക്കും. അതുകൊണ്ട് തന്നെ അത്തരം ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ഒരുപാട് ചാര്‍ജ്ജ് ആവശ്യമായി വരുന്നു.

സ്മാര്‍ട്ട് ഗെയിമുകള്‍:

പോകിമോന്‍ ഗോ അടക്കമുള്ള ത്രിഡി സ്മാര്‍ട്ട് ഗെയിമുകള്‍ ചാര്‍ജ്ജ് വലിച്ചെടുക്കുന്ന കാര്യത്തില്‍ മുന്നിലാണ്. അതിലെ ഗ്രാഫിക്‌സും ആനിമേഷനുമാണ് ഇതിന് പ്രധാന കാരണമാകുന്നത്. ഗെയിമുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അത് ആവശ്യം കഴിഞ്ഞാല്‍ ഫോഴ്‌സ് സ്‌റ്റോപ്പ് ചെയ്ത് വെക്കുന്നതുമൂലം ചാര്‍ജ്ജ് ഉപഭോഗം കുറയ്ക്കാന്‍ സാധിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :