സ്മാര്‍ട്ട്ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും ടെലിവിഷനുകള്‍ക്കും ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുമായി ഫ്‌ളിപ്‌കാര്‍ട്ട്

സ്മാര്‍ട്ട്ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും ടെലിവിഷനുകള്‍ക്കും വലിയ എക്‌സ്‌ചേഞ്ച് ഓഫറുമായി ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ട്

smartphone, laptop, flipcart സ്മാര്‍ട്ട്ഫോണ്‍, ലാപ്‌ടോപ്പ്, ഫ്‌ളിപ്‌കാര്‍ട്ട്
സജിത്ത്| Last Modified ചൊവ്വ, 19 ജൂലൈ 2016 (18:37 IST)
സ്മാര്‍ട്ട്ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും ടെലിവിഷനുകള്‍ക്കും വലിയ എക്‌സ്‌ചേഞ്ച് ഓഫറുമായി ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ട് രംഗത്ത്. ഇതിലൂടെ പഴയ ഉപകരണങ്ങള്‍ കൊടുത്ത് പുതിയത് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും.

തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലാണ് ഓഫറുകള്‍ ഉണ്ടാവുക. ഈ ഓഫറുകളിലൂടെ സാംസങ്ങ് ഗാലക്‌സി ജെ 5 1990 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 11000 രൂപയ്ക്കും ലീകോ ലീ 2 1999 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 10000 രൂപയ്ക്കും സ്വന്തമാക്കാം.

ടാബ്ലറ്റായ ലെനോവോ യോഗാ ടാബ് 3 പ്രോ 39,990 രൂപയ്ക്ക് ലഭ്യമാകും. 10000 രൂപയാണ് എക്‌സ്‌ചേഞ്ച് ഓഫര്‍ നല്‍കുന്നത്. മോട്ടോ എക്‌സ് പ്ലേയുടെ 16 ജിബി മോഡല്‍ 13,000 രൂപയ്ക്ക് ലഭിക്കും. 2,499 രൂപയാണ് എക്‌സ്‌ചേഞ്ച് ഓഫറായി ലഭിക്കുക.

7,999 രൂപ വിലയുള്ള ലെനോവോ വൈബ് കെ5 പ്ലസ് 6,500 രൂപയ്ക്ക് ലഭ്യമാകും. ഹോണര്‍ 5 സി 999 രൂപ കിഴിവില്‍ 10000 രൂപയ്ക്ക് ലഭിക്കും. സാംസങ്ങ് ഗാലക്‌സി ഓണ്‍ 7 മോഡല്‍ 8000 രൂപയ്ക്കും മൈക്രോമാക്‌സിന്റെ കാന്‍വാസ് പി 680 മോഡല്‍ 7,299 രൂപയ്ക്കും ലഭ്യമാകും. 5000 രൂപയാണ് ഡിസ്‌ക്കൗണ്ട് ഓഫറായി നല്‍കുന്നത്.

സാംസങ്ങിന്റെ 40 ഇഞ്ച് ഫുള്‍ എച്ച് ഡി സ്മാര്‍ട് എല്‍ഇഡി ടിവി 10000 രൂപ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 46,989 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഡെല്ലിന്റെ ഇന്‍സ്‌പിരണ്‍ 3558 ലാപ്‌ടോപ് 25,990 രൂപയ്ക്ക് ലഭ്യമാകും. 4000 രൂപയാണ് എക്‌സ്‌ചേഞ്ച് ഓഫര്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :